വോട്ടർമാർ 90 പേര്; രേഖപ്പെടുത്തിയത് 171 വോട്ട്; അസമിൽ 5 ഉദ്യോഗസ്ഥർക്ക് സസ്പൻഷൻ

votes Assam booth voters

ആകെ വോട്ടർമാർ 90 പേര് മാത്രമുള്ള മണ്ഡലത്തിൽ രേഖപ്പെടുത്തിയത് 171 വോട്ട്. അസമിലെ ദിമ ഹസാവോ ജില്ലയിലെ ബൂത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇതേ തുടർന്ന് ബൂത്തിൽ ജോലിക്ക് നിയോഗിച്ചിരുന്ന അഞ്ച് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പു കമ്മിഷൻ സസ്‌പെൻഡ് ചെയ്തു. സംഭവം നടന്നത് ഏപ്രിൽ രണ്ടിനായിരുന്നെങ്കിലും തിങ്കളാഴ്ച ആണ് ഇത് വാർത്ത ആയത്.

107(എ) ഖോട്‌ലിർ എൽപി സ്‌കൂളിലെ ബൂത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഏപ്രിൽ ഒന്നിനായിരുന്നു ഇവിടെ വോട്ടെടുപ്പ്. ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ ഇവിടെ വീണ്ടും വോട്ടെടുപ്പ് നടത്തിയേക്കും.

ഗ്രാമത്തലവൻ കൊണ്ടുവന്ന വോട്ടർ പട്ടിക അനുസരിച്ചാണ് വോട്ട് രേഖപ്പെടുത്തൽ നടന്നതെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. ഗ്രാമത്തലവൻ വോട്ടർ പട്ടിക അംഗീകരിക്കാൻ തയ്യാറായില്ല. ഇയാൾ സ്വന്തമായി ഒരു പട്ടിക കൊണ്ടുവരികയും ഗ്രാമവസികൾ ഗ്രാമത്തലവൻ കൊണ്ടുവന്ന പട്ടിക അനുസരിച്ച് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു എന്നാണ് വിശദീകരണം.

Story Highlights: 171 votes cast in Assam booth that has 90 voters

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top