പത്തനംതിട്ടയിൽ കൊല്ലപ്പെട്ട 5 വയസുകാരി ലൈംഗിക പീഡനത്തിനിരയായി; കുട്ടി നേരിട്ടത് ക്രൂരമർദനമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

പത്തനംതിട്ടയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരി നേരിട്ടത് ക്രൂരമർദനമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണമായത്. കുട്ടി ലൈംഗിക പീഡനത്തിനിരയായെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ രണ്ടാനച്ഛനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യും.

കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട കുമ്പഴയിൽ അഞ്ച് വയസുകാരി മരിച്ചത്. രണ്ട് ദിവസമായി കുട്ടിയെ രണ്ടാനച്ഛൻ മർദിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. കുട്ടിയുടെ ശരീരത്തിൽ ചതവുകളും മുറിവുകളുമുണ്ടായിരുന്നു. പ്രതി മയക്കു മരുന്നിന് അടിമയാണ്.

വീട്ടുജോലി ചെയ്തായിരുന്നു കുട്ടിയുടെ അമ്മ കുടുംബം നോക്കിയിരുന്നത്. കഴിഞ്ഞ ദിവസം കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയുടെ അമ്മ അടുത്ത വീട്ടിലെ സ്ത്രീയുടെ സഹായം തേടിയിരുന്നു. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Story Highlights: five year old death case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top