കേരളം വിധിയെഴുതി; ഇതുവരെ രേഖപ്പെടുത്തിയത് 73.58 ശതമാനം പോളിംഗ്

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമയം അവസാനിച്ചു. ഇതുവരെ രേഖപ്പെടുത്തിയത് 73.58 ശതമാനം പോളിംഗാണ്. പോളിംഗ് ബൂത്തുകളിൽ അവസാനവട്ട നടപടികൾ പുരോഗമിക്കുകയാണ്.
രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് ഏഴ് മണിയോടെ അവസാനിച്ചു.അവസാന മണിക്കൂർ കൊവിഡ് രോഗികൾക്ക് വേണ്ടിയായിരുന്നു. കൊവിഡ് ബാധിച്ച സ്ഥാനാർത്ഥികളും രോഗികളും അവസാന മണിക്കൂറിൽ വോട്ട് രേഖപ്പെടുത്തി.
ഒറ്റപ്പെട്ട സംഘർഷങ്ങൾ ഒഴിച്ചാൽ സംസ്ഥാനത്ത് മികച്ച രീതിയിലാണ് പോളിംഗ് പുരോഗമിക്കുന്നത്. ശക്തമായ പോരാട്ടം നടക്കുന്ന കഴക്കൂട്ടത്ത് സിപിഐഎം-ബിജെപി സംഘർഷമുണ്ടായതാണ് എടുത്തു പറയേണ്ടത്. സിപിഐഎം, ബിജെപി ശക്തികേന്ദ്രമായ കാട്ടായിക്കോണത്താണ് സംഘർഷമുണ്ടായത്. ചിലയിടങ്ങളിൽ കള്ളവോട്ട് പരാതി ഉയർന്നു. ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർത്ഥി വീണ ജോർജിനെതിരെ കയ്യേറ്റ ശ്രമമുണ്ടായതും വാർത്തയായി. ചിലയിടങ്ങളിൽ മഴ പെയ്തത് പോളിംഗിനെ ബാധിച്ചു.
Story Highlights: assembly election 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here