കമ്പംമേട്ടില്‍ സംഘര്‍ഷം; തമിഴ്‌നാട്ടില്‍ നിന്നെത്തിയ വാഹനം യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു

ഇടുക്കി കമ്പംമേട്ടില്‍ സംഘര്‍ഷം. തമിഴ്‌നാട്ടില്‍ നിന്നെത്തിയ വാഹനം യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. ഒരു വാഹനം തകര്‍ത്തതായാണ് പരാതി. ഇരട്ട വോട്ടിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്.

വിവിധ കാരണങ്ങളാല്‍ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷമുണ്ടായി. പത്തനംതിട്ട ആറന്മുള ചുട്ടിപ്പാറയില്‍ കോണ്‍ഗ്രസ്- സിപിഐഎം സംഘര്‍ഷമുണ്ടായി. പാര്‍ട്ടി കൊടിയുമായി വോട്ട് ചെയ്യാനെത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

തിരുവനന്തപുരം ശ്രീകാര്യം കാട്ടായികോണത്തും സിപിഐഎം- ബിജെപി സംഘര്‍ഷം ഉണ്ടായി. സംഘര്‍ഷത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Story Highlights: assembly elections 2021, conflict

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top