ഹരിപ്പാടും കായംകുളത്തും സിപിഐഎം-കോൺഗ്രസ് സംഘർഷം; കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു

ആലപ്പുഴയിൽ ഹരിപ്പാടും കായംകുളത്തും സിപിഐഎം-കോൺഗ്രസ് സംഘർഷം. വൈകിട്ടോടെയാണ് സംഭവം. കായംകുളത്ത് നടന്ന സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. എരുവ സ്വദേശി അഫ്സലിനാണ് വെട്ടേറ്റത്. മറ്റൊരു പ്രവർത്തകൻ നൗഫലിനും പരുക്കേറ്റു.

ഹരിപ്പാട്ടെ സംഘർഷത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടന് പരുക്കേറ്റു. രാജേഷിനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദിക്കുകയായിരുന്നുവെന്നാണ് പരാതി. ഗുരുതരമായി പരുക്കേറ്റ രാജേഷ് കുട്ടനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവങ്ങളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തമായി അപലപിച്ചു. പരാജയഭീതിയിൽ സിപിഐഎം വ്യാപക ആക്രമണം അഴിച്ചുവിടുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

Story Highlights: assembly election 2021, cpim, congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top