Advertisement

സമുദായങ്ങള്‍ക്ക് അതീതമായി വികസനം; വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും: ജി സുധാകരന്‍

April 6, 2021
Google News 1 minute Read

സമുദായങ്ങള്‍ക്ക് അതീതമായി വികസനം നടത്തിയിട്ടുണ്ടെന്ന് മന്ത്രി ജി സുധാകരന്‍. ഇടതുപക്ഷത്തിന് അനുകൂലമാണ് രാഷ്ട്രീയ സാഹചര്യം. വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും. ആലപ്പുഴയില്‍ മുഴുവന്‍ സീറ്റിലും വിജയിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

‘വികസനം എല്ലാവര്‍ക്കും വേണ്ടിയല്ലേ. റോഡിലൂടെ ഒരു പാര്‍ട്ടിയോ സമുദായമോ അല്ലല്ലോ പോകുന്നത്. സമുദായങ്ങള്‍ക്ക് അതീതമായി വികസനം നടത്തിയിട്ടുണ്ട്. അതിനുള്ള പ്രതിഫലം ലഭിക്കും.’ അദ്ദേഹം വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ വളരെ ശ്രദ്ധിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. തങ്ങളോട് ഇതേക്കുറിച്ച് ചോദിക്കരുത്. നേരത്തെ തന്നെ ശബരിമലയെ കുറിച്ച് പറഞ്ഞിട്ടുള്ളതാണ്. ഇവിടെ പ്രശ്‌നം അതൊന്നുമല്ല. വിശ്വാസികളെ വെറുതെ വിടുക. വിശ്വാസത്തില്‍ സമ്മര്‍ദം ചെലുത്തരുത് എന്നാണ്. മനസിന്റെ സ്വാതന്ത്ര്യത്തിന് എതിരാണ് അതെന്നും സുധാകരന്‍ വ്യക്തമാക്കി.

അതേസമയം ശബരിമല വിഷയം വോട്ടെടുപ്പ് ദിവസം ദുരുപയോഗം ചെയ്തതിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഐഎം പരാതി നല്‍കി. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലനാണ് പരാതി നല്‍കിയത്. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള മത്സരമായി തെരഞ്ഞെടുപ്പിനെ ചിത്രീകരിച്ചുവെന്നും ആരോപണം.

Story Highlights: g sudhakaran, sabarimala, assembly elections 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here