മഞ്ചേശ്വരത്തെ തർക്കം തീർന്നു; കാത്തുനിന്നവർക്ക് വോട്ട് ചെയ്യാൻ അനുമതി നൽകി

കാത്തുനിന്നവർക്ക് വോട്ട് ചെയ്യാൻ അനുമതി നൽകിയതോടെ മഞ്ചേശ്വരത്തെ തർക്കം അവസാനിച്ചു. മഞ്ചേശ്വരത്തെ ബൂത്ത് നമ്പർ 130ലാണ് തർക്കം നിലനിന്നത്. വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം വോട്ടർമാർ രംഗത്തെത്തുകയായിരുന്നു. വോട്ടു ചെയ്യാൻ അനുമതി നൽകിയതോടെ കെ. സുരേന്ദ്രൻ പ്രതിഷേധം അവസാനിപ്പിച്ചു.
മഞ്ചേശ്വരത്തെ ബൂത്ത് നമ്പർ 130 ൽ വോട്ടെടുപ്പ് തുടങ്ങാൻ വൈകിയതിനാൽ ഏഴ് മണിക്ക് പോളിംഗ് പൂർത്തിയായിരുന്നില്ല. ആറ് മണിക്ക് ശേഷം എത്തിയവരോട് തിരിച്ചു പോകാൻ ആവശ്യപ്പെട്ടതോടെയാണ് പ്രതിഷേധം ഉയർന്നത്. തിരിച്ചു പോകാൻ കഴിയില്ലെന്ന് പറഞ്ഞ് വോട്ടർമാർ പ്രതിഷേധിച്ചു. കെ. സുരേന്ദ്രനും രംഗത്തെത്തിയതോടെ പ്രതിഷേധം കനത്തു. കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ പോളിംഗ് ബൂത്തിന് മുന്നിൽ മണിക്കൂറുകൾ പ്രതിഷേധിച്ചു. ഒടുവിൽ കാത്തുനിന്നവർക്ക് വോട്ട് ചെയ്യാൻ അനുമതി നൽകുകയായിരുന്നു.
Story Highlights: assembly election 2021, manjeswaram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here