കൃഷ്ണകുമാർ കുടുംബ സമേതമെത്തി വോട്ട് രേഖപ്പെടുത്തി

krishnakumar family cast vote

തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറും കുടുംബവും വോട്ട് രേഖപ്പെടുത്തി. കൃഷ്ണകുമാർ, ഭാര്, മക്കളായ ഇഷാനി കൃഷ്ണ, ദിയ കൃഷ്ണ എന്നിവരാണ് വോട്ട് രേഖപ്പെടുത്താനെത്തിയത്.

ഒട്ടനേകം മണ്ഡലങ്ങളിൽ ത്രികോണ മത്സരമാണ് നടക്കുന്നതെന്ന് കൃഷ്ണകുമാർ പ്രതികരിച്ചു. കേരളത്തിൽ മാറ്റം പ്രതീക്ഷിക്കുന്നുവെന്നും
അതിന്റെ ഫലം മെയ് രണ്ടിന് കാണാമെന്നും കൃഷ്ണകുമാർ പ്രതികരിച്ചു.

ജനത്തിന് ഭരണവിരുദ്ധ വികാരമുണ്ടെന്നും തീരമേഖലയിലെ ജനങ്ങളെ വോട്ട് കുത്തികളാക്കിയെന്നും കൃഷ്ണകുമാർ ആരോപിച്ചു. എല്ലാവരും വോട്ടിംഗിന് എത്തണമെന്നും കൃഷ്ണകുമാർ അഭ്യർത്ഥിച്ചു.

Story Highlights: krishnakumar family cast vote

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top