Advertisement

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെത് അങ്ങേയറ്റം ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം: പി സി വിഷ്ണുനാഥ്

April 6, 2021
Google News 1 minute Read
p c vishnunath

മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെത് അങ്ങേയറ്റം ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് കുണ്ടറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി സി വിഷ്ണുനാഥ്. ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. പരാതി നല്‍കി അദ്ദേഹം പുറത്തിറങ്ങുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ കണ്ടതാണ്. പരാതി കിട്ടിയതായാണ് പൊലീസില്‍ നിന്ന് മനസിലായത്.

മന്ത്രി തെരഞ്ഞെടുപ്പ് ദിവസം രാവിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ തെറ്റിദ്ധരണാജനകമായ പ്രസ്താവന നടത്തി. ഷിജു വര്‍ഗീസിന്റെ കാര്‍ കത്തിച്ച സംഭവം പൊലീസ് ആണ് അന്വേഷിക്കേണ്ടത്. അങ്ങേയറ്റം ഗുരുതരമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണിത്. മന്ത്രി ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിലെ കളവിന്റെ തുടര്‍ച്ച തെരഞ്ഞെടുപ്പ് ദിവസവും തുടരുന്നുവെന്നും പി സി വിഷ്ണുനാഥ്.

അതേസമയം ഷിജു വര്‍ഗീസും പ്രതികരണം നടത്തി. തന്നെ അപായപ്പെടുത്താനുള്ള ശ്രമം ഇനിയെങ്കിലും അവസാനിപ്പിക്കുകയെന്ന് ഷിജു. ആരാണ് ആക്രമിക്കാന്‍ വന്നതെന്ന് അറിയില്ല. വണ്ടിയില്‍ വന്നു തന്നെ ആക്രമിച്ചു. ജീവന്‍ അപായപ്പെടുത്താനുള്ള ശ്രമമായിരുന്നുവെന്നും ഷിജു.

Story Highlights: p c vishnunath, j mercykuttyamma, assembly elections 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here