പി കെ കുഞ്ഞാലിക്കുട്ടി വോട്ട് രേഖപ്പെടുത്തി

മലപ്പുറം വേങ്ങര നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടിയും വോട്ട് രേഖപ്പെടുത്തി. പാണക്കാട് സികെഎംഎം എഎംഎല്‍പി സ്കൂളിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കും നിയമസഭ മണ്ഡലത്തിലേക്കുമുള്ള വോട്ടെടുപ്പ് ഇവിടെ നടക്കുന്നുണ്ട്.
ഇതേ സ്കൂളില്‍ തന്നെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കുടുംബവും വോട്ട് രേഖപ്പെടുത്തിയിരുന്നു. ആദ്യ വോട്ടറായാണ് ഹൈദരലി ശിഹാബ് തങ്ങള്‍ വോട്ട് രേഖപ്പെടുത്തിയത്. 97ാം ബൂത്തിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. യൂത്ത് ലീഗ് നേതാവ് മുനവറലി ശിഹാബ് തങ്ങളും ഇവിടെ വോട്ട് രേഖപ്പെടുത്തും. ശേഷം മുസ്ലിം ലീഗ് നേതാക്കള്‍ ഒരുമിച്ച് മാധ്യമങ്ങളെ കാണുമെന്നും വിവരം.
Story Highlights: p k kunhalikutty, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here