10 മലയാളികൾ അതിസമ്പന്നരുടെ ഫോബ്‌സ് പട്ടികയിൽ; യൂസഫ് അലി ഒന്നാമൻ, ഇന്ത്യക്കാരിൽ അംബാനിയും അദാനിയും മുന്നിൽ

ഫോബ്‌സ് പുറത്തിറക്കിയ അതിസമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫ് അലി. ദേശീയ തലത്തിൽ 26-ാം സ്ഥാനവും ആഗോളതലത്തിൽ 589-ാംസ്ഥാനവുമാണ് അദ്ദേഹത്തിന്. ഗൾഫ് രാജ്യങ്ങളിലെ അതിസമ്പന്നനായ ഇന്ത്യക്കാരനും യൂസഫ് അലിയാണ്. പട്ടികയിൽ 10 മലയാളികൾ ഇടം പിടിച്ചു.
ഇൻഫോസിസ് സഹസ്ഥാപകൻ സേനാപതി ഗോപാലകൃഷ്ണനാണ് പട്ടികയിലെ രണ്ടാമത്തെ അതിസമ്പന്നനായ മലയാളി. രവി പിള്ള , ബൈജു രവീന്ദ്രൻ. എസ്.ഡി ഷിബു ലാൽ, സണ്ണി വർക്കി, ജോർജ്ജ് ജേക്കബ് മുത്തൂറ്റ്, ടി.എസ് കല്യാണരാമൻ, എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികൾ.
റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയാണ് ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരൻ. ആഗോളതലത്തിൽ ആദ്യ പത്തിലെത്താനും അംബാനിക്ക് കഴിഞ്ഞു. അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിയാണ് രണ്ടാമത്. ആമസോൺ സ്ഥാപകൻ ജെഫ് ബസോസാണ് ലോകത്തിലെ ഏറ്റവും അതിസമ്പന്നൻ.
Story Highlights: 10 Malayali’s on forbs list of richest people, Forbes 35th annual worlds billionaires list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here