പാലക്കാട്ട് കോണ്‍ഗ്രസ് വോട്ട് ലഭിച്ചു; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സഹായം ലഭിച്ചെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍

പാലക്കാട്ട് കോണ്‍ഗ്രസ് വോട്ട് തനിക്ക് ലഭിച്ചെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അടക്കം സഹായം ലഭിച്ചു. മുഖ്യമന്ത്രിയാകാന്‍ പാര്‍ട്ടി പറഞ്ഞാല്‍ തയാറാകും. പിണറായി വിജയനേക്കാള്‍ നല്ല മുഖ്യമന്ത്രിയാകുമെന്നും ഇ. ശ്രീധരന്‍ ട്വന്റിഫോറിനോട് പറഞ്ഞു. 34 സീറ്റുമായി എങ്ങനെ ഭരിക്കുമെന്ന് അറിയില്ലെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.

ബിജെപിക്ക് 34 സീറ്റുകള്‍ വരെ കിട്ടുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രിയാകണമെന്ന് ബിജെപി ആവശ്യപ്പെട്ടാല്‍ തയാറാണ്. 34 സീറ്റുമായി എങ്ങനെ ഭരിക്കുമെന്ന് പരിശോധിക്കണം. ആരെയും പ്രേരിപ്പിച്ച് പാര്‍ട്ടിയിലേക്ക് കൊണ്ടുവരില്ല. കോണ്‍ഗ്രസില്‍ നിന്ന് ആര്‍ക്കുവേണമെങ്കിലും വരാം. മുഖ്യമന്ത്രിയായാല്‍ രാഷ്ട്രീയം കളിക്കില്ല. സംസ്ഥാനത്തെ മികച്ച രീതിയില്‍ ഭരിക്കും. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ പാലക്കാട് ലഭിച്ചു. മുതിര്‍ന്ന നേതാക്കള്‍ അടക്കം സഹായിക്കാം എന്നും പറഞ്ഞതായും ഇ. ശ്രീധരന്‍ പറഞ്ഞു. വ്യക്തി എന്ന നിലയിലാണ് ആളുകള്‍ തനിക്ക് സഹായം വാഗ്ദാനം ചെയ്തതെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.

Story Highlights: BJP got Congress votes in Palakkad: e sreedharan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top