ഭീതിയും നിഗൂഢതയും നിറച്ച് ചതുർമുഖം പുതിയ ടീസർ

ചതുർമുഖത്തിന്റെ പുതിയ ടീസർ പുറത്ത്. ഭീതിയും നിഗൂഢതയും ഒളിപ്പിക്കുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്.
സൗത്ത് ഇന്ത്യയിലെ ആദ്യ ടെക്‌നോ- ഹൊറർ ചിത്രമായ ചതുർമുഖം ഈ മാസം എട്ടിനാണ് തിയറ്ററിലെത്തുന്നത്. മഞ്ജുവാര്യരും സണ്ണിവെയ്‌നുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രഞ്ജിത്ത് കമല ശങ്കർ, സലീൽ വി എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥയിലും അവതരണ മികവിലും ഏറെ വ്യത്യസ്തതകളും കൗതുകവും നിറഞ്ഞ ആശയം കൈകാര്യം ചെയ്യുന്ന ചിത്രമാണ് ചതുർമുഖം.
നേരത്തെ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നിരുന്നു. ഒരു പെണ്ണിന് ഏറ്റവും പ്രധാനപ്പെട്ടത് വിദ്യാഭ്യാസമെന്ന് പറഞ്ഞാണ് ചിത്രത്തിന്റെ ട്രെയിലർ തുടങ്ങുന്നത്. തുടർന്നങ്ങോട്ട് സാങ്കേതിക വിദ്യയുടെ സൗകര്യങ്ങൾ ഉപയോഗിച്ച് വ്യത്യസ്തമായ കാഴ്ചാനുഭവമാണ് ട്രെയിലർ പങ്കുവച്ചിരിക്കുന്നത്. പ്രേക്ഷകരെ ആകാംക്ഷയിലേക്ക് നയിക്കുന്ന ദൃശ്യങ്ങളാണ് ട്രെയിലറിൽ ഒരുക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ ട്രെയിലറിനെക്കുറിച്ച് നിരവധി പ്രതികരണങ്ങളാണ് വന്നിരിക്കുന്നത്.
Story Highlights: chathurmugham new teaser launched
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here