Advertisement

കണ്ണൂരിൽ വ്യാപക ആക്രമണം; സിപിഐഎം ഓഫിസുകൾക്ക് തീയിട്ടു

April 7, 2021
1 minute Read
kannur cpim offices set on fire

കണ്ണൂർ പാനൂരിലെ പെരിങ്ങത്തൂരിൽ വ്യാപക ആക്രമണം. സിപിഐഎം ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി ഓഫിസുകൾക്ക് തീയിട്ടു. നിരവധി കടകൾക്ക് നേരെയും ആക്രമണമുണ്ടായി.

അൽപ്പസമയം മുൻപാണ് അക്രമപരമ്പരകൾ അരങ്ങേറുന്നത്. കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മൻസൂറിന്റെ മൃതദേഹം പെരിങ്ങത്തൂരിൽ പൊതുദർശനത്തിനായി വച്ചിരുന്നു. ഇതിന് ശേഷം സംസ്‌കാരത്തിനായി മൃതദേഹം പൊല്ലൂക്കരയിലേക്ക് കൊണ്ടുപോയതിന് ശേഷമാണ് ആക്രമണമുണ്ടാകുന്നത്. സംഭവത്തിൽ എത്രത്തോളം നഷ്ടമുണ്ടായി എന്നത് വ്യക്തമല്ല.

മേഖലയിലേക്ക് കണ്ണൂരിൽ നിന്ന് കൂടുതൽ പൊലീസ് സംഘം എത്തുന്നുണ്ട്. നേരത്തെ തന്നെ പ്രദേശത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു.

Story Highlights: kannur cpim offices set on fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top