‘ആ പോസ്റ്റ് പാനൂർ സംഘർഷവുമായി ബന്ധപ്പെട്ടാണെങ്കിൽ ഞാൻ യോജിക്കുന്നില്ല’; മകനെ തിരുത്തി പി. ജയരാജൻ

മകന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി സിപിഐഎം മുൻ ജില്ലാ സെക്രട്ടറി പി. ജയരാജൻ. ഏത് സാഹചര്യത്തിലാണ് മകൻ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ലെന്ന് പി. യരാജൻ പറഞ്ഞു. പാനൂർ സംഘർഷവുമായി ബന്ധപ്പെട്ടാണെങ്കിൽ അത്തരമൊരു അഭിപ്രായപ്രകടനത്തോട് താൻ യോജിക്കുന്നില്ല. ദൗർഭാഗ്യകരമായ മരണം നടന്ന പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാർട്ടി അനുഭാവികൾ ഏർപ്പെടേണ്ടതെന്നും പി. ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിന് പിന്നാലെ ജയരാജന്റെ മകൻ ജയിൻ രാജ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു.’ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി’ എന്ന ഒറ്റവരി പോസ്റ്റാണ് വിവാദമായത്. പോസ്റ്റിന് താഴെ മൻസൂറിന്റെ കൊലപാതകത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ കമന്റിട്ടിരുന്നു.

പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇപ്പോൾ ചാനലുകളിൽ എന്റെ മകന്റെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് വാർത്തയായതായി കണ്ടു.ഏത് സാഹചര്യത്തിലാണ് മകൻ അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ല.

പാനൂർ സംഘർഷവുമായി ബന്ധപ്പെട്ടാണെങ്കിൽ ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് ഞാൻ യോജിക്കുന്നില്ല.ദൗർഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാർട്ടി അനുഭാവികൾ ഏർപ്പെടേണ്ടത്.

Story Highlights: P Jayarajan, jain raj, mansoor murder case, muslim league

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top