Advertisement

സ്വന്തം അധികാരം 2036 വരെ; നിയമഭേദഗതിയിൽ ഒപ്പുവച്ച് വ്ലാദിമിർ പുടിൻ

April 7, 2021
Google News 2 minutes Read
Vladimir Putin signs law

തൻ്റെ അധികാരം 2036 വരെ തുടരുന്നതിന് ആവശ്യമായ നിയമഭേദഗതിയിൽ ഒപ്പുവച്ച് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ. 2024ൽ പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും മാറണമെന്ന ചട്ടം നിലനിൽക്കെയാണ് 6 വർഷത്തെ രണ്ട് ടേം കൂടി അധികാരക്കസേരയിൽ തുടരാനുള്ള ഭേദഗതിയിൽ പുടിൻ ഒപ്പുവച്ചത്. രണ്ട് ദശാബ്ദക്കാലമായി പുടിൻ തന്നെയാണ് റഷ്യയെ ഭരിക്കുന്നത്.

നിലവിൽ 68 കാരനാണ് പുടിൻ. ഭേദഗതി നിലവിൽ വന്നതോടെ 83 വയസ്സ് വരെ അദ്ദേഹത്തിന് അധികാരത്തിൽ തുടരാനാവും. ഇതോടെ ജോസഫ് സ്‌റ്റാലിന് ശേഷം കൂടുതൽ കാലം അധികാരത്തിൽ തുടരുന്ന നേതാവ് കൂടിയാകും പുടിൻ.

Story Highlights: Vladimir Putin signs law allowing him to stay in power till 2036

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here