Advertisement

മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

April 8, 2021
Google News 1 minute Read
cm pinarayi vijayan confirmed covid

മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിലാണ് മുഖ്യമന്ത്രി. നിലവിൽ രോഗലക്ഷണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും.

നേരത്തെ മകൾ വീണയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പിപിഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് രേഖപ്പെടുത്താനെത്തിയത്.

Read Also : അടുത്ത മൂന്നാഴ്ച കേരളത്തിന് നിർണായകം : ഡോ.അഷീൽ ട്വന്റിഫോറിനോട്

മകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പുറത്ത് പരിപാടികൾക്കൊന്നും പോകാതെ ഹോം ക്വാറന്റീനിലായിരുന്നു.

മരുമകൻ മുഹമ്മദ് റിയാസിനും കൊവിഡ് സ്ഥിരീകരിച്ചു.

Story Highlights: cm pinarayi vijayan confirmed covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here