മാവോയിസ്റ്റുകൾ ബന്ദിയാക്കിയ സിആർപിഎഫ് ജവാനെ മോചിപ്പിച്ചു

crpf jawan freed by Maoists

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ ബന്ദിയാക്കിയ സിആർപിഎഫ് ജവാനെ മോചിപ്പിച്ചു. സിആർപിഎഫ് ജവാൻ രാജേശ്വർ സിംഗ് മൻഹാസിനെയാണ് മാവോയിസ്റ്റുകൾ വിട്ടയച്ചത്. മധ്യസ്ഥ ചർച്ചക്കൊടുവിലാണ് മോചനം സാധ്യമായത്.

ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിന് പിന്നാലെയാണ് സിആർപിഎഫ് ജവാൻ രാജേശ്വർ സിംഗ് മൻഹാസിനെ കാണാതായത്. തുടർന്ന് ഇദ്ദേഹത്തിന്റെ ചിത്രം മാവോയിസ്റ്റുകൾ തന്നെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ നടന്ന മധ്യസ്്ഥ ചർച്ചകൾക്കൊടുവിലാണ് മോചനം.

സിആർപിഎഫ് ജവാൻ നിലവിൽ സിആർപിഎഫ് ആസ്ഥാനത്ത് എത്തിയിട്ടുണ്ട്.

രാജേശ്വർ സിംഗ് മൻഹാസിന്റെ മോചനത്തിൽ സന്തോഷമെന്ന് ജവാന്റെ ഭാര്യ പ്രതികരിച്ചു. സുരക്ഷിതമായി തിരിച്ചെത്തിയെന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് അറിയിച്ചതെന്നും ജവാന്റെ ഭാര്യ പറഞ്ഞു.

Story Highlights: crpf jawan freed by Maoists

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top