വെട്ടിമാറ്റിയ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തലഭാഗം കണ്ടെത്തി; ഒളിപ്പിച്ച നിലയിൽ നാല് ബോംബുകളും

കണ്ണൂർ മമ്പറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിൽ നിന്ന് വെട്ടിമാറ്റിയ തല ഭാഗം കണ്ടെത്തി. ഇതോടൊപ്പം ഒളിപ്പിച്ച നിലയിൽ നാല് സ്റ്റീൽ ബോംബുകളും പൊലീസ് കണ്ടെടുത്തു. മമ്പറം ടെലിഫോൺ എക്‌സേഞ്ചിന് പിറക് വശത്താണ് ഇവ കണ്ടെത്തിയത്.

മമ്പറത്ത് സ്ഥാപിച്ചിരുന്ന പിണറായി വിജയന്റെ കട്ടൗട്ടിൽ നിന്നാണ് തല ഭാഗം വെട്ടി മാറ്റിയത്. സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് സിപിഎമ്മിന്റെ ആരോപണം. ദുഷ്ട മനസുകളാണ് ഇത്തരം പ്രവർത്തികൾ ചെയ്തതെന്നും പ്രദേശത്ത് ആർഎസ്എസ്-ബിജെപി ഗുണ്ടാ സംഘമുണ്ടെന്നും സിപിഐഎം ജില്ലാ സെക്രട്ടറി എം. വി ജയരാജൻ പറഞ്ഞിരുന്നു.

Story Highlights: Pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top