മന്‍സൂര്‍ വധം; കാരണം രാഷ്ട്രീയ വിരോധമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

mansoor primary postmortem report

കണ്ണൂര്‍ പാനൂരിലെ മന്‍സൂറിന്റെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ വിരോധമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് അക്രമം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. രക്തം വാര്‍ന്നായിരുന്നു മന്‍സൂറിന്റെ മരണം. കുറ്റകൃത്യത്തില്‍ 11 പേര്‍ പങ്കെടുത്തു.

കേസിലെ പ്രതി കെ കെ ഷിനോസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തലശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്.

Read Also : എം വി ജയരാജന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചു

അതേസമയം മന്‍സൂറിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പി ഇസ്മയിലിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു. 15 അംഗ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. കേസിലെ പ്രതികളായ 11 പേരെ തിരിച്ചറിഞ്ഞതായും കമ്മിഷണര്‍ അറിയിച്ചു. കേസിന്റെ ഗതി തിരിച്ചുവിടുന്ന തരത്തില്‍ വീണ്ടും അക്രമം ഉണ്ടാക്കരുതെന്നും പൊലീസ് കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചു.

Story Highlights: Police killed Afro-American Man In minneapolis , police officer kim potter arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top