തിരുവനന്തപുരത്ത് ഗർഭിണിയെ മർദിച്ചതായി പരാതി

തിരുവനന്തപുരം വിളവൂർക്കല്ലിൽ ഗർഭിണിയെ മർദിച്ചതായി പരാതി. ബിജെപി വാർഡ് മെമ്പറുടെ മകളായ രാജശ്രീയെ മർദിച്ചതായാണ് പരാതി.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. രാജശ്രീയെ ഒരു സംഘം ആക്രമിച്ചുവെന്നാണ് പരാതി. ആക്രമണത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരാണെന്നും ആരോപണമുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് മലയിൻകീഴ് പൊലീസിന്റെ നേതൃത്വത്തിൽ വലിയ സേനാ സന്നാഹത്തെ നിയോഗിച്ചു.

അതേസമയം, സിപിഐഎം പ്രവർത്തകരുടെ വീട് ബിജെപി പ്രവർത്തകർ ആക്രമിച്ചുവെന്നും ഇതേ തുടർന്ന് പ്രദേശത്ത് തർക്കം നിലനിന്നിരുന്നുവെന്നുമാണ് സിപിഐഎം പറയുന്നത്.

Story Highlights: Pregnant woman, Attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top