സൂപ്പർ വെപ്പൺ ; ആണവ സുനാമി ഉണ്ടാക്കുന്ന ‘പൊസൈഡോൺ’ വികസിപ്പിച്ച് റഷ്യ

സൂപ്പർ വെപ്പൺ എന്ന വിശേഷണത്തിന് അർഹമാണ് റഷ്യ വികസിപ്പിച്ച് ഇപ്പോൾ പരീക്ഷിച്ചു കൊണ്ടിരിക്കുന്ന ‘പൊസൈഡോൺ 2 എം 39 ടോർപിഡോ.’ സർവവിനാശകാരിയായ ഒരു ജലാന്തര ടോർപിഡോ. 2018 ൽ റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ പ്രഖ്യാപിച്ച 6 പ്രധാന ആയുധങ്ങളിൽ പ്രമുഖമാണ് പൊസൈഡോൺ. ഒരു ചെറിയ അന്തർവാഹിനിയെ അനുസ്‍മരിപ്പിക്കുന്ന പൊസൈഡോൺ ആണവശേഷിയുള്ളതാണ്. 20 മീറ്റർ നീളമുള്ള ഇതിന് എതിരാളികളുടെ തീരസംരക്ഷണ സംവിധാനങ്ങളെ മറികടന്ന് നഗരങ്ങളെ ആക്രമിക്കാനുള്ള ശേഷിയുണ്ട്.

2 മെഗാടൺ സ്‌ഫോടകശേഷിയുള്ളതാണ് പൊസൈഡോൺ. കടലിന്റെ അടിത്തട്ടിൽ നിന്നും വിദൂര മേഖലകളിൽ നിന്നും ആക്രമിക്കാവുന്ന വകഭേദങ്ങൾ പൊസൈഡോണിലുണ്ട്. മണിക്കൂറിൽ 185 കിലോമീറ്റർ വരെ വേഗത്തിൽ പോകാവുന്ന ഇത് ലോകത്തെ ഏറ്റവും സങ്കീര്ണമായതും, എന്നാൽ ഏറ്റവും കുറച്ചു മാത്രം പഠനവിധേയമായിട്ടുള്ളതുമായ ആയുധമായിട്ടാണ് വിദഗ്‌ദ്ധർ വിശേഷിപ്പിക്കുന്നത്.

അതിശക്തമായ ആയുധ വികിരണങ്ങൾ ഒരു വലിയ പ്രദേശത്താകെ ഉണ്ടാക്കാനുള്ള ശേഷി പൊസൈഡോണിനുണ്ട്. കൊബാൾട്ട് 60 അടങ്ങിയ ഒരു ആണവ ബോംബാണ് ഇതിന് സഹായിക്കുന്നതെന്നാണ് അഭ്യൂഹം. വളരെ പതുക്കെയെത്തി തൊട്ടടുത്ത് വെച്ച് അതിവേഗം കൈവരിക്കുന്ന രീതിയിലാണ് ഇതിന്റെ സഞ്ചാരം. ഇതുമൂലം തീരരക്ഷാ റഡാർ സംവിധാനങ്ങൾ ഇതിനെ കണ്ടെത്തുമ്പോഴേക്കും സർവനാശം നടന്നുകഴിഞ്ഞിരിക്കും. എല്ലാ രീതിയിലും പരാജയപ്പെടുമെന്ന ഘട്ടത്തിൽ മാത്രം പ്രതിയോഗിക്കെതിരെ പ്രയോഗിക്കാൻ ഉന്നം വെച്ചാണ് ഈ ആയുധം റഷ്യ വികസിപ്പിക്കുന്നതെന്നാണ് നിരീക്ഷണം.

Read Also : ചൊവ്വയിൽ പറക്കാൻ തയ്യാറെടുത്ത് ‘ഇൻജെന്യുയിറ്റി’ എന്ന കുഞ്ഞൻ ഹെലികോപ്റ്റർ

Story Highlights: Russia Military Buildup In Arctic Includes ‘Superweapon’ Poseidon Torpedo

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top