ബാലുശ്ശേരിയില്‍ യുഡിഎഫ്- എല്‍ഡിഎഫ് സംഘര്‍ഷം: പത്ത് പേര്‍ക്ക് പരുക്ക്

goons attack

കോഴിക്കോട് ബാലുശ്ശേരി കരുമലയില്‍ യുഡിഎഫ്- എല്‍ഡിഎഫ് സംഘര്‍ഷം. പത്ത് പേര്‍ക്ക് പരുക്കുണ്ട്. ഉണ്ണികുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്ക്. നടുറോട്ടില്‍ പരസ്യമായി പ്രവര്‍ത്തകര്‍ വാക്കേറ്റത്തിലും സംഘര്‍ഷത്തിലും ഏര്‍പ്പെട്ടുവെന്നും വിവരം.

പരുക്കേറ്റ കോണ്‍ഗ്രസ്- മുസ്ലിം ലീഗ് പ്രവര്‍ത്തകരെ അധികവും അഡ്മിറ്റ് ചെയ്തിരിക്കുന്നത് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ആണ്. എം കെ രാഘവന്‍ എംപി പരുക്കേറ്റവരെ സന്ദര്‍ശിച്ചു.

Read Also : കോഴിക്കോട് ബാലുശ്ശേരിയില്‍ ആയുധങ്ങള്‍ കണ്ടെടുത്തു

ഗുരുതരമായി പരുക്കേറ്റ എല്‍ഡിഎഫ് പ്രവര്‍ത്തകനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പാനൂരിലെ രാഷ്ട്രീയ കൊലപാതകത്തിന് പിന്നാലെയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പലയിടത്തും സംഘര്‍ഷങ്ങളുണ്ടാകുന്നത്.

Story Highlights: Police killed Afro-American Man In minneapolis , police officer kim potter arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top