കേരളത്തിൽ ഇനിയും ലോക്ക്ഡൗൺ വരുമോ ? പ്രതികരണവുമായി ഡോ.അഷീൽ ട്വന്റിഫോറിനോട്

will there be lockdown in kerala

രോഗവ്യാപനം കുറയ്ക്കാൻ സംസ്ഥാനം സ്വീകരിക്കുന്ന പല നിയന്ത്രണങ്ങളിൽ ഏറ്റവും അവസാനത്തേതാണ് ലോക്ക്ഡൗൺ. പൂനെ, റായ്പൂർ അടക്കമുള്ള വിവിധ പ്രദേശങ്ങൾ ലോക്ക്ഡൗണിന് ആഹ്വാനം നൽകി കഴിഞ്ഞു. ഈ സാഹചര്യത്തിൽ കേരളത്തിലും ലോക്ക്ഡൗൺ വരുമോ എന്ന ആശങ്കയിലാണ് ജനം. എന്നാൽ വ്യക്തികൾ ഓരോരുത്തരും കൊവിഡ പ്രൊട്ടോക്കോൾ കൃത്യമായി പാലിച്ചാൽ ലോക്ക്ഡൗൺ ഒഴിവാക്കാമെന്ന് വിദഗ്ധർ പറയുന്നു.

നാല് ഘട്ടങ്ങളിലായാണ് ഒരു സംസ്ഥാനത്ത് രോഗവ്യാപനം നിയന്ത്രിക്കുന്നത്. ആദ്യം ഇൻഡിവിജ്വൽ ലെവലിൽ വരുന്ന നിയന്ത്രണങ്ങൾ. വ്യക്തി ശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, അടഞ്ഞ മുറികളിലെ ആൾക്കൂട്ടം ഒഴിവാക്കുക എന്നിവയാണ് ഇതിൽപ്പെടുന്നത്. രണ്ടാമത് വരുന്ന് ക്ലസ്റ്റർ ലെവലിൽ വരുന്ന നിയന്ത്രണങ്ങൾ, മൂന്നാമത്, ജില്ലാ തലത്തിൽ വരുന്ന നിയന്ത്രണങ്ങൾ, നാലാമത്തേത് സംസ്ഥാന തലത്തിൽ വരുന്ന നിയന്ത്രണങ്ങൾ.

ആരോഗ്യ സംവിധാനങ്ങളുടെ കപ്പാസിറ്റി, രോഗ വ്യാപനത്തിന്റെ തോത് എന്നിവയനുസരിച്ചാണ് ലോക്ക്ഡൗൺ ആവശ്യമായി വരുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത്. രോഗ വ്യാപനത്തിന്റെ തോത് ആരോഗ്യ സംവിധാനങ്ങളുടെ ശേഷിയെ മറിടകന്നാൽ ലോക്ക്ഡൗൺ വേണ്ടി വരുമെന്ന് ഡോ.അഷീൽ പറയുന്നു. അതാണ് മറ്റ് സംസ്ഥാനങ്ങളിൽ സംഭവിക്കുന്നത്. കേരളത്തിൽ പ്രതിദിന കൊവിഡ് കേസുകൾ 15,000 വരെ പോയാലും അത് കൈകാര്യം ചെയ്യാൻ നിലവിലെ ആരോഗ്യരംഗം പ്രാപ്തമാണ്. എന്നാൽ ഇപ്പോഴും സംസ്ഥാനത്തെ വെന്റിലേറ്റർ ഒകക്കുപൻസി പത്ത് ശതമാനത്തിൽ താഴെയാണ്. കൊവിഡ് അതിരൂക്ഷമായിരുന്നപ്പോൾ പോലും വെന്റിലേറ്റർ ഒക്കുപ്പൻസി 25% കടന്നിട്ടില്ല. മൊത്തം ഐസിയു ഒക്കുപ്പൻസി 50 ശതമാനത്തിൽ കൂടുതലും കടന്നിട്ടില്ല. എന്നാൽ ചില പ്രദേശങ്ങളിൽ കേസുകൾ കൂടുതലായി വന്നപ്പോൾ അവിടെ ഐസിയു ഒക്കുപ്പൻസി കൂടിയിട്ടുണ്ട്. അവിടെയാണ് രണ്ടാം തത്വം വരുന്നത്. അതാണ് ക്ലസ്റ്റർ കണ്ടെയ്ൻമെന്റ് സ്ട്രാറ്റജി. ചിലയിടങ്ങളിൽ മാത്രം നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന രീതി. ആ പ്രദേശത്ത് മാത്രം ലോക്ക്ഡൗൺ, ട്രിപ്പിൾ ലോക്ക്ഡൗൺ എന്നിവ കൊണ്ട് വന്ന് രോഗവ്യാപനം നിയന്ത്രിക്കുക.

ആദ്യ പടി, അതായത്, വ്യക്തി ശുചിത്വം പാലിക്കുക, സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, അടഞ്ഞ മുറികളിലെ ആൾക്കൂട്ടം ഒഴിവാക്കുക എന്നിവ നാം വിജയകരമായി പാലിച്ചാൽ ലോക്ക്ഡൗൺ പോലുള്ളവ ഒഴിവാക്കാമെന്ന് ഡോ. അഷീൽ പറഞ്ഞു.

Story Highlights: Lockdown

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top