Advertisement

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നേതാവ് ആത്മഹത്യ ചെയ്ത നിലയിൽ

April 8, 2021
1 minute Read

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വർക്കല നടയറ സ്വദേശി അൽ സമീറാണ് മരിച്ചത്. നടയറ മാലിന്യ സംസ്‌കരണ പ്ലാന്റിന് സമീപത്തെ അക്വേഷ്യ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

നാട്ടുകാർ മൃതദേഹം കണ്ട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം, അൽ സമീറിന് കടബാധ്യതയുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Story Highlights: youth congress, suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top