കണ്ണൂരിൽ ബാങ്ക് മാനേജർ തൂങ്ങി മരിച്ച നിലയിൽ

കണ്ണൂരിൽ ബാങ്ക് മാനേജറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാനറ ബാങ്കിന്റെ തൊക്കിലങ്ങാടി ശാഖ മാനേജർ തൃശൂർ സ്വദേശിനി സ്വപ്‌നയാണ് മരിച്ചത്.

ജോലി സമ്മർദം മൂലം സ്വപ്ന ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. മാനേജരുടെ ക്യാബിനിൽ നിന്ന് പൊലീസിന് ആത്മഹത്യ കുറിപ്പ് ലഭിച്ചതായി വിവരമുണ്ട്.

ഭർത്താവ് മരിച്ച സ്വപ്‌ന മക്കളുമായി വാടക വീട്ടിലായിരുന്നു താമസം. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

Story Highlights: Bank manager, found dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top