ബാലുശേരിയിൽ കോൺഗ്രസ് പാർട്ടി ഓഫിസിന് തീയിട്ടു

ബാലുശേരി ഉണ്ണിക്കുളത്ത് കോൺഗ്രസ് പാർട്ടി ഓഫിസ് തീയിട്ട് നശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. കോൺഗ്രസ് പ്രവർത്തകൻ കിഴക്കേ വീട്ടിൽ ലത്തീഫിന്റെ വീടിന് നേരെയും ആക്രമണം നടന്നു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഇദ്ദേഹത്തിന്റെ ഇന്നോവ കാർ തകർത്തു.

ബാലുശേരിയിൽ ഇന്നലെ യുഡിഎഫ്-എൽഡിഎഫ് സംഘർഷം നടന്നിരുന്നു. യുഡിഎഫ് പ്രകടനം നടക്കുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന എൽഡിഫ്-യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. നിരവധി പ്രവർത്തകർക്ക് സംഘർഷത്തിൽ പരുക്കേറ്റിരുന്നു.

Story Highlights: congress office, fire, balussery

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top