കൊവിഡ്; കോഴിക്കോട്ട് പൊതുവാഹനങ്ങളില്‍ നിന്നുകൊണ്ടുള്ള യാത്രയ്ക്ക് നിരോധനം

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുവാഹനങ്ങളില്‍ നിന്നുകൊണ്ടുള്ള യാത്ര കളക്ടര്‍ നിരോധിച്ചു. നിറയെ യാത്രക്കാരെ കയറ്റുന്ന വാഹനങ്ങള്‍ക്കെതിരെ പൊലീസും മോട്ടോര്‍ വാഹന വകുപ്പും നടപടിയെടുക്കണമെന്ന് കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
പൊതുപരിപാടികള്‍ക്ക് തുറസായ സ്ഥലത്ത് 200 പേരും അടച്ചിട്ട സ്ഥലത്ത് 100 പേര്‍ക്കും മാത്രമെ പങ്കെടുക്കാന്‍ അനുമതിയുള്ളു. ആരാധനാലയങ്ങളില്‍ 100ല്‍ കൂടുതല്‍ ആളുകള്‍ അനുവദിക്കില്ല. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കൊവിഡ് കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങുമെന്നും കളക്ടറുടെ ഉത്തരവില്‍.
Story Highlights: covid 19, coronavirus
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here