2021 സീസൺ ധോണിയുടെ അവസാന ഐപിഎൽ ആവില്ല; ചെന്നൈ സൂപ്പർ കിംഗ്സ് സിഇഓ

IPL MS Dhoni’s CSK

2021 സീസൺ ധോണിയുടെ അവസാന ഐപിഎൽ സീസൺ ആവില്ലെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് സിഇഓ കാശി വിശ്വനാഥൻ. ധോണിയുടെ പകരക്കാരനായി മറ്റാരെയും പരിഗണിക്കുന്നില്ലെന്നും കാശി വിശ്വനാഥൻ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് കാശിയുടെ പ്രതികരണം.

“ഇത് ധോണിയുടെ അവസാന സീസൺ ആണെന്ന് എനിക്ക് തോന്നുന്നില്ല. ഇതെൻ്റെ വ്യക്തിപരമായ അഭിപ്രായമാണ്. അദ്ദേഹത്തിനു പകരം ഇപ്പോൾ ഞങ്ങൾ ആരെയും പരിഗണിക്കുന്നുമില്ല.”- കാശി വിശ്വനാഥൻ പറഞ്ഞു.

ഐപിഎൽ 14ആം സീസൺ ഇന്നുമുതൽ ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെ നേരിടും. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. കൊവിഡ് ബാധയെ തുടർന്ന് അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം.

6 വേദികളിലായാണ് ഐപിഎൽ മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനൽ.

Story Highlights: I don’t think IPL 2021 will be MS Dhoni’s last: CSK CEO

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
Top