മൻസൂർ വധക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സിപിഐഎം നേതാക്കളുടെ വിശ്വസ്തൻ; അട്ടിമറി ശ്രമമെന്ന് കെ. സുധാകരൻ

കൂത്തുപറമ്പ് മൻസൂർ വധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കെ. സുധാകരൻ എം. പി. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മയിൽ സിപിഐഎം നേതാക്കളുടെ വിശ്വസ്തനാണ്. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായും സുധാകരൻ പറഞ്ഞു.
ശുഹൈബിനെ കൊന്ന രീതിയിലാണ് കൂത്തുപറമ്പിലെ കൊലപാതകം നടന്നത്. രണ്ട് കൊലപാതകത്തിനും സാമ്യമുണ്ട്. മുൻകൂട്ടി പ്ലാൻ ചെയ്ത കൊലപാതകമാണ് നടന്നത്. നിരപരാധികളായ ആളുകളെ കൊല്ലുന്നവർക്ക് പ്രത്യേകിച്ച് ഒന്നുമില്ല. പൊലീസ് ഏകപക്ഷീയമായാണ് പെരുമാറുന്നത്. കേസിൽ യുഎപിഎ ചുമത്തിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും കെ. സുധാകരൻ വ്യക്തമാക്കി.
സിപിഐഎം എത്രകാലം ഈ അക്രമം തുടരും? എം. വി ജയരാജന്റേയും കോടിയേരി ബാലകൃഷ്ണന്റേയുമെല്ലാം പ്രതികരണം അറിഞ്ഞപ്പോൾ ചിരിയാണ് വന്നത്. ഇതുപോലെ പാഴായിപ്പോയ ജന്മങ്ങൾ വേറെുണ്ടോ എന്നും കെ. സുധാകരൻ ചോദിച്ചു.
Story Highlights: Mansoor murder case, k Sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here