മൻസൂർ വധക്കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ. സി.പി.ഐ.എമ്മിന്റെ കുഞ്ഞിരാമനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ചാടാൻ പറയുമ്പോൾ ചാടുന്ന പാവ മാത്രമാണ് ഉദ്യോഗസ്ഥനെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

പരാജയ ഭീതിയിലാണ് സി.പി.ഐ.എമ്മുകാർ അക്രമം അഴിച്ചുവിടുന്നത്. കോൺഗ്രസ് പ്രവർത്തകർ സംഘർഷത്തിൽ നിന്ന് വിട്ടു നിൽക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആഹ്വാനം ചെയ്തു. കോഴിക്കോട് ബാലുശേരി ഉണ്ണികുളത്ത് തകർക്കപ്പെട്ട കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ.

Story Highlights: mullappally ramachandran, mansoor murder case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top