Advertisement

കണികാ മേഖലയിലെ പുതിയ കണ്ടുപിടിത്തം; പ്രപഞ്ചത്തിലെ അജ്ഞാത അഞ്ചാം ശക്തി

April 9, 2021
Google News 2 minutes Read

ഫോഴ്സ് (ബലം) അടിസ്ഥാനത്തിൽ പ്രപഞ്ചത്തിലെ ബലങ്ങളെ നാലായി തരം തിരിച്ചിട്ടുണ്ട്. ഭൂഗുരുത്വബലം, ഇലക്ട്രോ മാഗ്നറ്റിസം, സ്ട്രോങ്ങ് നുക്ലീർ ഫോഴ്സ്, വീക്ക് നുക്ലീർ ഫോഴ്സ്. പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളും സൂക്ഷ്‌മ തലത്തിലും ബാഹ്യ തലത്തിലും ഇടപെടുന്നത് ഈ ബലങ്ങൾ ഉപയോഗിച്ചാണെന്നായിരുന്ന ശാസ്ത്ര ലോകം ഇതുവരെ വിശ്വസിച്ചിരുന്നത്.

എന്നാൽ, ഇപ്പോൾ അഞ്ചാമതൊരു ശക്തിക്ക് സാധ്യത കൽപ്പിച്ചു പുതിയൊരു കണികാ പരീക്ഷണം ശ്രദ്ധ നേടുകയാണ്. യു എസിലെ ഇലിനോയിലെ ബ്രാട്ടിസ്ലാവയിൽ സ്ഥിതി ചെയ്യുന്ന ഫെർമി നാഷണൽ ആക്സിലറേറ്റർ ലബോറട്ടറിയിൽ നടന്ന മ്യുയോൺ എന്ന സവിശേഷ കണികകൾ ഉപയോഗിച്ച് നടത്തിയ പരീക്ഷണവും അതിന്റെ ഫലമായി ഉണ്ടായ അഞ്ചാമതൊരു പ്രപഞ്ച ശക്തിയും. പക്ഷെ വെറുമൊരു പരീക്ഷണമോ ഫലമോ അല്ല ഇത്. 2012 ൽ ഹെഡ്രൻ കൊളൈഡറിൽ ഹിഗ്സ് ബോസോൺ കണ്ടെത്തിയത് പോലെ ഒരു ബ്രേക്ക് ത്രൂ നിമിഷത്തിനാകും ലോകം സാക്ഷ്യത്തെ വഹിക്കാൻ പോകുന്നത്.

ഭൗതിക ശാസ്ത്രത്തിന്റെ അതിർവരമ്പുകൾ മാറി, പുതിയ പരിഷ്കരണങ്ങൾ ഇതു മൂലമുണ്ടായേക്കാം. നിലവിൽ ഭൗതിക ശാസ്ത്ര നിയമങ്ങളുടെ ഗണത ചട്ടക്കൂടിനെ ‘സ്റ്റാൻഡേർഡ് മോഡൽ’ എന്നാണ് വിളിക്കുന്നത്. ഈ മോഡൽ മാറ്റാൻ പുതിയ പരീക്ഷണത്തിന്റെ സ്ഥിരീകരണം കാരണമായേക്കാം. ഏഴ് രാജ്യങ്ങളിൽ നിന്നുള്ള ഇരുപതോളം ശാത്രജ്ഞരടങ്ങിയ സംഘമാണ് ഗവേഷണം നടത്തിയത്.

Read Also : സൂപ്പർ വെപ്പൺ ; ആണവ സുനാമി ഉണ്ടാക്കുന്ന ‘പൊസൈഡോൺ’ വികസിപ്പിച്ച് റഷ്യ

Story Highlights: Muon g-2: Land Mark Study Challenges Rulebook Particle Physics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here