Advertisement

കേരളത്തിലെ ആദ്യ മൈ ജി ഫ്യൂച്ചർ സ്റ്റോർ നാളെ തൃശ്ശൂർ പൂത്തോളിൽ പ്രവർത്തനമാരംഭിക്കുന്നു

April 9, 2021
Google News 2 minutes Read

കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ മൈ ജിയുടെ ഷോപ്പിംഗ് രീതികൾ അടിമുടി മാറുന്നു. മൈ ജി ഫ്യൂച്ചർ സ്റ്റോർ എന്ന ആശയത്തിലൂടെ വേറൊരു റേഞ്ച് ലോകമൊരുക്കുന്നതിനോപ്പം ഗൃഹോപകരണ മേഖലയിലും മൈ ജി ചുവടുറപ്പിക്കുന്നു. കേരളത്തിലെ മൈജിയുടെ ആദ്യ ഫ്യൂച്ചര്‍ സ്റ്റോര്‍ തൃശ്ശൂർ പൂത്തോളിൽ നാളെ പ്രവർത്തനമാരംഭിക്കുന്നു. ഒരു കുടുംബത്തിലേക്ക് ആവശ്യമായതെല്ലാം ഉൾപ്പെടുത്തി കംപ്ലീറ്റ് ഫാമിലി ഷോപ്പിങ് വിസ്മയം സാധ്യമാക്കുകയാണ് മൈജി ഫ്യൂച്ചര്‍ സ്റ്റോര്‍.

ലോകോത്തര നഗരങ്ങളിൽ ലഭ്യമാകുന്ന ഏറ്റവും ട്രെൻഡിയായ ഇലക്ട്രോണിക് ഉൽപ്പനങ്ങളൂം ഗൃഹോപകരണങ്ങളും ഏറ്റവും ആദ്യം തൃശ്ശൂരിൽ ലഭ്യമാക്കുക എന്നതാണ് ഫ്യൂച്ചർ സ്റ്റോറിന്റെ ലക്ഷ്യം. ഉദ്ഘാടനം പ്രമാണിച്ച് ഇലക്ട്രിക്ക് ഉപകരണങ്ങൾ ഏറ്റവും മികച്ച ഓഫറുകളിൽ മൈ ജി ഫ്യൂച്ചർ സ്റ്റോറിൽ നിന്ന് സ്വന്തമാക്കാൻ കഴിയുന്നു. രണ്ട് നിലകളിലായി വ്യാപിച്ചുകിടക്കുന്ന ഫ്യൂച്ചര്‍ സ്റ്റോറിന്റെ ഒരുനില മുഴുവനായി ഹോം അപ്ലയന്‍സുകള്‍ക്കായി നീക്കിവെച്ചിരിക്കുന്നു. സ്മാർട്ട് ഫോൺ, ലാപ് ടോപ്പ്, സ്മാർട്ട് ടി.വി, ഡിജിറ്റൽ ആക്സസറീസ്, മൾട്ടി മീഡിയ ഗാഡ്ജറ്റുകൾ, ഹോം തിയറ്റർ എന്നിവയ്‌ക്കൊപ്പം വാഷിങ് മെഷീൻ, റഫ്രിജറേറ്റർ, എസി, മിക്സി,സ്മാൾ അപ്ലയൻസുകൾ, ക്രോക്കറി എന്നിങ്ങനെ ഒരു വീട്ടിലേക്ക് ആവശ്യമായതെല്ലാം മികച്ച വിലക്കുറവിൽ മൈ ജി ഫ്യൂച്ചറിൽ നിന്നും സ്വന്തമാക്കാൻ സാധിക്കുന്നു.

ഉപഭോക്താക്കള്‍ വാങ്ങുന്ന ഓരോ ഉൽപ്പങ്ങൾക്കും ഏറ്റവും മികച്ച വില്പനാനന്തര സേവനവും തുടര്‍ സര്‍വീസും ഉറപ്പാക്കാന്‍ പരിചയ സമ്പന്നരായ ടെക്‌നീഷ്യന്‍മാര്‍ നേതൃത്വം നല്‍കുന്ന ഒരു ഡെഡിക്കേറ്റഡ് റിപ്പയര്‍ & സര്‍വീസ് സെന്ററും ഒപ്പം ഉപഭോക്താക്കളുടെ ഡാറ്റാ സുരക്ഷ ഉറപ്പാക്കിയുള്ള സര്‍വീസും ഒരുക്കിയിരിക്കുന്നു. കൂടാതെ വിവിധ ഫിനാന്‍സ് ഓഫറുകള്‍ക്കൊപ്പം മറ്റ് ആനുകൂല്യങ്ങളും പര്‍ച്ചേസുകള്‍ക്കൊപ്പം ലഭിക്കും.

www.myg.in എന്ന വെബ്‌സൈറ്റില്‍ നിന്നും നൂതന ഷോപ്പിംഗ് എക്‌സ്പീരിയന്‍സോടെ പ്രൊഡക്ടുകള്‍ പര്‍ച്ചേസ് ചെയ്യാൻ സാധിക്കുന്നു. ഓണ്‍ലൈനായി ബുക്കിംഗ് നടത്തി പേയ്മെന്റ് ചെയ്തുകഴിഞ്ഞാല്‍ മൈജി എക്സ്പ്രസ്സ് ഹോം ഡെലിവറിയിലൂടെ അതിവേഗം ഉല്പന്നങ്ങള്‍ നിങ്ങളുടെ കൈകളിലേയ്ക്കുമെത്തുന്നു. ഒപ്പം ഗാഡ്ജറ്റുകള്‍ക്ക് അധിക സുരക്ഷ ഉറപ്പാക്കുന്ന പ്രൊട്ടക്ഷന്‍ പ്ലാനുകള്‍, വീട്ടിലിരുന്ന് ഷോറൂമിലെന്നപോലെ പര്‍ച്ചേസ് ചെയ്യാന്‍ കഴിയുന്ന വെര്‍ച്വല്‍ ഷോപ്പിംഗ് എന്നിവ മൈജിയുടെ മാത്രം പ്രത്യേകതകളാണ്. മൈജി ഫ്യൂച്ചര്‍ സ്റ്റോറിലൂടെ തൃശ്ശൂര്‍ ഇതുവരെ കാണാത്ത ഒരു കംപ്ലീറ്റ് ഷോപ്പിംഗ് അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഓരോ ജില്ലയിലും ഒരു ഫ്യൂച്ചർ സ്റ്റോർ മൈ ജി ലക്ഷ്യമിടുന്നുണ്ട്. ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ മൈ ജി ആരംഭിച്ചു കഴിഞ്ഞു.

Read Also :കംപ്ലീറ്റ് ഫാമിലി ഷോപ്പിങ് വിസ്മയം സാധ്യമാക്കാൻ myG ഫ്യൂച്ചർ സ്റ്റോർ; ഏപ്രിൽ 10 ന് തൃശ്ശൂർ പൂത്തോളിൽ പ്രവർത്തനമാരംഭിക്കുന്നു

Story Highlights: myG Future Store Opening Tomorrow Thrissur Poothole

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here