കംപ്ലീറ്റ് ഫാമിലി ഷോപ്പിങ് വിസ്മയം സാധ്യമാക്കാൻ myG ഫ്യൂച്ചർ സ്റ്റോർ; ഏപ്രിൽ 10 ന് തൃശ്ശൂർ പൂത്തോളിൽ പ്രവർത്തനമാരംഭിക്കുന്നു

കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ഷോറൂം ശ്യംഖലയായ മൈ ജി ഷോപ്പിങിന്റെ ഭാവി തിരുത്തി കുറിക്കാനൊരുങ്ങുകയാണ്. കേരളത്തിലെ ആദ്യ മൈ ജി ഫ്യൂച്ചർ സ്റ്റോർ ഏപ്രിൽ 10 ന് തൃശ്ശൂർ പൂത്തോളിൽ പ്രവർത്തനമാരംഭിക്കുന്നു. മൈജി ഫ്യൂച്ചര്‍ എന്ന ആശയം നാളെയുടെ സാധ്യതകളിലേക്കുള്ള കാൽവെപ്പാണ്. ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ മുതല്‍ ഗൃഹോപകരണങ്ങള്‍ വരെ ഒരു കുടുംബത്തിലേക്ക് ആവശ്യമായതെല്ലാം ഉൾപ്പെടുത്തി കംപ്ലീറ്റ് ഫാമിലി ഷോപ്പിങ് വിസ്മയം സാധ്യമാക്കുകയാണ് മൈജി ഫ്യൂച്ചര്‍ സ്റ്റോര്‍.

ഉദ്ഘാടനം പ്രമാണിച്ച് ഇലക്ട്രിക്ക് ഉപകരണങ്ങൾ ഏറ്റവും മികച്ച ഓഫറുകളിൽ മൈ ജി ഫ്യൂച്ചർ സ്റ്റോറിൽ നിന്ന് സ്വന്തമാക്കാൻ കഴിയുന്നു. രണ്ട് നിലകളിലായി വ്യാപിച്ചുകിടക്കുന്ന ഫ്യൂച്ചര്‍ സ്റ്റോറിന്റെ ഒരുനില മുഴുവനായി ഹോം അപ്ലയന്‍സുകള്‍ക്കായി നീക്കിവെച്ചിരിക്കുന്നു. സ്മാർട്ട് ഫോൺ, ലാപ് ടോപ്പ്, സ്മാർട്ട് ടി.വി, ഡിജിറ്റൽ ആക്സസറീസ്, മൾട്ടി മീഡിയ ഗാഡ്ജറ്റുകൾ, ഹോം തിയറ്റർ എന്നിവയ്‌ക്കൊപ്പം വാഷിങ് മെഷീൻ, റഫ്രിജറേറ്റർ, എസി, മിക്സി,സ്മാൾ അപ്ലയൻസുകൾ, ക്രോക്കറി എന്നിങ്ങനെ ഒരു വീട്ടിലേക്ക് ആവശ്യമായതെല്ലാം മികച്ച വിലക്കുറവിൽ മൈ ജി ഫ്യൂച്ചറിൽ നിന്നും സ്വന്തമാക്കാൻ സാധിക്കുന്നു.

ഓരോ ജില്ലയിലും ഒരു ഫ്യൂച്ചർ സ്റ്റോർ മൈ ജി ലക്ഷ്യമിടുന്നുണ്ട്. ഇതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ മൈ ജി ആരംഭിച്ചു കഴിഞ്ഞു. കൂടാതെ ഉപഭോക്താക്കള്‍ വാങ്ങുന്ന ഓരോ ഉൽപ്പങ്ങൾക്കും ഏറ്റവും മികച്ച വില്പനാനന്തര സേവനവും തുടര്‍ സര്‍വീസും ഉറപ്പാക്കാന്‍ പരിചയ സമ്പന്നരായ ടെക്‌നീഷ്യന്‍മാര്‍ നേതൃത്വം നല്‍കുന്ന ഒരു ഡെഡിക്കേറ്റഡ് റിപ്പയര്‍ & സര്‍വീസ് സെന്ററും ഒപ്പം ഉപഭോക്താക്കളുടെ ഡാറ്റാ സുരക്ഷ ഉറപ്പാക്കിയുള്ള സര്‍വീസും ഒരുക്കിയിരിക്കുന്നു.

Read Also : തൃശ്ശൂരിന്റെ ഭാവി തിരുത്തിക്കുറിക്കാൻ myG ഫ്യൂച്ചർ സ്റ്റോർ; ഏപ്രിൽ 10 ന് പൂത്തോളിൽ പ്രവർത്തനമാരംഭിക്കുന്നു

Story Highlights: myG Future Store Opening Thrissur Poothole – April 10

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top