ജമ്മു കശ്മീരിൽ അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മുകശ്മീരിൽ രണ്ട് വ്യത്യസ്തമായ ഏറ്റുമുട്ടലുകളിൽ അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു. ഷോപിയാനിൽ മൂന്ന് ഭീകരരും, ത്രാലിൽ രണ്ട് ഭീകരരുമാണ് കൊല്ലപ്പെട്ടത്.

ഷോപിയാനിലെ ഏറ്റുമുട്ടലിനിടെ നാല് സൈനികർക്കും പരുക്കേറ്റു. രണ്ടിടത്തും ഏറ്റുമുട്ടൽ തുടരുകയാണ്. ഇന്നലെ രാത്രിയോടെയാണ് ഷോപിയാനിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. അൻസാർ ഗസ്വത്- ഉൽ ഹിന്ദ് കമാൻഡർ അടക്കം ഭീകരരെ സൈന്യം വളഞ്ഞിരിക്കുകയാണ്. ത്രാലിൽ ഇന്ന് പുലർച്ചയോടെയായിരുന്നു ഏറ്റുമുട്ടൽ. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് സേന നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

Story Highlights: Jammu and kashmir, terrorist

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top