ഫെഫ്ക പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയൻ ഭാരവാഹികൾക്കെതിരെ നടപടിക്ക് സാധ്യത

action against fefka directors

ഫെഫ്ക പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയൻ ഭാരവാഹികൾക്കെതിരെ നടപടിക്ക് സാധ്യത. പ്രസിഡന്റ് ഗിരീഷ് വൈക്കത്തിനെതിരെയും സെക്രട്ടറി സെവൻ ആർട്‌സ് മോഹനനെതിരെയുമാണ് നടപടിക്ക് സാധ്യത.

സാമ്പത്തിക ക്രമക്കേട് അടക്കമുള്ള 10 കുറ്റങ്ങൾ ഇവർക്കെതിരെ അന്വേഷണ കമ്മീഷൻ കണ്ടെത്തി. ഇക്കാര്യം ഫെഫ്ക ജനറൽ സെക്രട്ടറി അംഗീകരിക്കുകയും ചെയ്തു. അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ ശരിവച്ച് യൂണിയനും നടപടിക്ക് അനുമതി നൽകി.

ഇരുവരും ചേർന്ന് യൂണിയനിലെ പണം തട്ടിയെടുത്തതായുള്ള ആക്ഷേപമടക്കം ശരിവച്ചു. സംവിധായകൻ സോഹൻ സീനുലാൽ കൺവീനറായ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലാണ് ശരിവച്ചത്.

Story Highlights : action against fefka directors

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top