മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍?; തീരുമാനം ഇന്ന്

നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ മഹാരാഷ്ട്ര അടക്കം കൊവിഡ് രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങള്‍ കടന്നുപോകുന്നത് മിനി ലോക്ക്ഡൗണിന് സമാനമായ സാഹചര്യത്തിലൂടെ. സംസ്ഥാനത്തെ വാരാന്ത്യ ലോക്ക്ഡൗണ്‍ സമ്പൂര്‍ണമാണ്. മുംബൈയില്‍ നിരത്തുകള്‍ ഒഴിഞ്ഞുകിടക്കുന്നു. കടകമ്പോളങ്ങള്‍ അടച്ചിട്ടു. ആവശ്യ സര്‍വീസുകള്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. സിനിമ ചിത്രീകരണം നിയന്ത്രണങ്ങളോടെ അനുവദിച്ചിട്ടുണ്ട്.
Read Also : അതിതീവ്ര കൊവിഡ് വ്യാപനം; ബ്രിട്ടനില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍
കൊവിഡ് കേസുകള്‍ അതിതീവ്രമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മൂന്നാഴ്ചയെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണമെന്ന നിലപാടിലാണ് ആരോഗ്യ മന്ത്രി രാജേഷ് തോപെ. ഇന്ന് വൈകീട്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമോ എന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കും.
മധ്യപ്രദേശിലെ നഗര മേഖലകളിലാണ് വാരാന്ത്യ ലോക്ക് ഡൗണ്‍ തുടരുന്നത്. തിങ്കളാഴ്ച രാവിലെ ഏഴ് വരെയാണ് നിയന്ത്രണങ്ങള്‍ ഉണ്ടാകുക. ഛത്തീസ്ഗഡിലെ റായ്പുരില്‍ ഈ മാസം 19 വരെ ലോക്ക് ഡൗണ്‍ തുടരും. കര്‍ണാടകയില്‍ ബെംഗളൂരു അടക്കം ഏഴ് നഗരങ്ങളില്‍ ഇന്ന് രാത്രി പത്ത് മുതല്‍ രാത്രികാല കര്‍ഫ്യു നിലവില്‍ വരും. പുതുച്ചേരിയിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കും. ഇന്ന് രാത്രി 11 മണിക്ക് രാത്രികാല കര്‍ഫ്യൂ ആരംഭിക്കും.
Story Highlights: maharashtra, lock down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here