സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലാണെന്നും അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകേണ്ടതാണെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ നേതാക്കള്‍ക്ക് കൊവിഡ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലം ലഭ്യമായപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

അതിനിടെ, ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് ഇന്ന് പരിശോധന നടത്തിയിരുന്നു. സ്പീക്കറുടെ തിരുവനന്തപുരം ചാക്കയിലെ ഫ്ളാറ്റിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top