ലോകായുക്ത ഉത്തരവ്: മന്ത്രി കെ ടി ജലീല്‍ ഹൈക്കോടതിയെ സമീപിക്കുന്നു

customs give kt jaleel summons notice

ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി കെ ടി ജലീല്‍ ഹൈക്കോടതിയെ സമീപിക്കുന്നു. നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് കഴിയുമെങ്കില്‍ ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം. മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്ത വിധി റദ്ദാക്കണമെന്ന് ആയിരിക്കും ആവശ്യപ്പെടുക. ഹൈക്കോടതി അവധിക്കാല ബെഞ്ചിന് മുന്നില്‍ ഹര്‍ജി എത്തിക്കാനാണ് ശ്രമം.

അതേസമയം ബന്ധുനിയമനത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെയുള്ള ലോകായുക്ത വിധിയില്‍ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകമാണ്. വീഴ്ച കണ്ടെത്തിയ സാഹചര്യത്തില്‍ കെ ടി ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും മുഖ്യമന്ത്രി തുടര്‍ നടപടി സ്വീകരിക്കണമെന്നും ലോകായുക്ത നിര്‍ദ്ദേശിച്ചിരുന്നു. നേരത്തേ ഹൈകോടതി തള്ളിയ കേസായതിനാല്‍ വീണ്ടും പരിഗണിക്കുമ്പോഴുള്ള കോടതിയുടെ നിലപാടും ശ്രദ്ധേയമാകും. കെ ടി ജലീലിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം.

Read Also : പിരിക്കുക, മുക്കുക എന്ന അവസ്ഥയില്‍ നിന്ന് ലീഗും യൂത്ത് ലീഗും പിന്മാറണം: മന്ത്രി കെ ടി ജലീല്‍

കേസില്‍ കെ ടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത വ്യക്തമാക്കിയിരുന്നു. ജലീല്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ പാടില്ലെന്നും സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നും ലോകായുക്ത കണ്ടെത്തി. ബന്ധു നിയമനവുമായി ബന്ധപ്പെട്ട് കെ ടി ജലീലിനെതിരെ നേരത്തെ തന്നെ ലോകായുക്തയ്ക്ക് പരാതി പോയിരുന്നു. തുടര്‍ന്ന് ലോകായുക്ത അന്വേഷണം നടത്തുകയും നിരവധി സ്റ്റിംഗുകള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലോകായുക്ത മുഖ്യമന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. സംസ്ഥാന ന്യൂനപക്ഷ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ബന്ധുവായ കെ ടി അദീബിനെ നിയമിച്ചത് അധികാര ദുര്‍വിനിയോഗമാണെന്ന് ലോകായുക്ത നിരീക്ഷിച്ചു. മലപ്പുറം സ്വദേശിയായ വി കെ മുഹമ്മദ് ഷാഫി നല്‍കിയ പരാതിയിലാണ് വിധി.

Story Highlights: chellanam, rain, sea attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top