കൊവിഡ്: തമിഴ്‌നാട്ടിലെ മൂന്ന് ജില്ലകളിൽ നാളെ മുതൽ നിയന്ത്രണം

കൊവിഡ് വ്യാപനത്തെ തുടർന്ന് തമിഴ്‌നാട്ടിലെ മൂന്ന് ജില്ലകളിൽ നാളെ മുതൽ നിയന്ത്രണം. ചെന്നൈ, ചെങ്കൽപേട്ട്, തിരുവള്ളൂർ എന്നീ ജില്ലകളിലാണ് നിയന്ത്രണം ഏർപ്പെടുത്തുക.

ബീച്ചുകളിൽ കടുത്ത നിയന്ത്രണം ഉണ്ടാകും. ആളുകൾ കൂടുതലായി എത്തുന്ന ശനി, ഞായർ ദിവസങ്ങളിൽ ബീച്ചിൽ പ്രവേശനാനുമതി ഉണ്ടായിരിക്കില്ല. പൊതു അവധി ദിവസങ്ങളിലും ബീച്ച് അടഞ്ഞ് കിടക്കും.

രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകൾ വർധിച്ചിരിക്കുകയാണ്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി, പഞ്ചാബ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചു. മഹാരാഷ്ട്രയിൽ സമ്പൂർണ ലോക്ക്ഡൗൺ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു.

Story Highlights: covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top