നോയിഡയിൽ വൻ തീപിടുത്തം; രണ്ട് കുട്ടികൾ മരിച്ചു; 150 ഓളം കുടിലുകൾ കത്തിനശിച്ചു

ഉത്തർപ്രദേശിലെ നോയിഡയിൽ വൻ തീപിടുത്തം. ബഹലോപുരിനടുത്തുള്ള ജെ.ജെ ക്ലസ്റ്ററിലാണ് തീപിടുത്തമുണ്ടായത്. രണ്ട് കുട്ടികൾ മരിക്കുകയും 150 ഓളം കുടിലുകൾ കത്തിനശിക്കുകയും ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്.

തീപിടുത്തത്തിൽ മരിച്ച മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെടുത്തു. കൂടുതൽ പേർ കുടിലുകളിൽ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിച്ചുവരുന്നതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഹരീഷ് ചന്ദർ പറഞ്ഞു. തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രദേശത്ത് തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. കാറ്റുവീശുന്നതിനാൽ പുക അടങ്ങിയിട്ടില്ല.

Story Highlights: Noida

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top