Advertisement

കൊവിഡ് വാക്‌സിനേഷൻ ഊർജിതമാക്കാൻ കേന്ദ്രം; സ്പുട്‌നിക് ഫൈവ് ഉൾപ്പെടെ 5 വാക്‌സിനുകൾക്ക് അനുമതി നൽകും

April 11, 2021
Google News 1 minute Read

കൊവിഡ് രണ്ടാം തരംഗം നിയന്ത്രിക്കാൻ കൊവിഡ് വാക്‌സിനേഷൻ ഊർജിതമാക്കാൻ കേന്ദ്ര സർക്കാർ. അഞ്ച് പുതിയ കൊവിഡ് വാക്‌സിനുകൾക്ക് രാജ്യത്ത് ഉടൻ ഉപയോഗ അനുമതി നൽകും. വിവിധ സംസ്ഥാനങ്ങളിൽ വാക്‌സിൻ ക്ഷാമം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് അടിയന്തര നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

റഷ്യയുടെ സ്പുട്‌നിക് ഫൈവ് അടക്കമുള്ള വാക്‌സിനുകൾക്കാണ് കേന്ദ്രം അനുമതി നൽകുക. ഒക്ടോബറോടെ വാക്‌സിനുകൾ എത്തിക്കാനാണ് നീക്കം. പത്ത് ദിവസത്തിനകം അനുമതി നൽകിയേക്കുമെന്നാണ് വിവരം. ഡോ. റെഡ്ഡീസ് ലാബുമായി സഹകരിച്ചാണ് വാക്‌സിൻ ഇന്ത്യയിൽ വിതരണത്തിന് എത്തിക്കുന്നത്.

നേരത്തേ മഹാരാഷ്ട്ര, പഞ്ചാബ്, ജാർഖണ്ഡ്, ഡൽഹി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ വാക്‌സിൻ ക്ഷാനം വെളിപ്പെടുത്തിയിരുന്നു. എന്നാൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയത് മറയ്ക്കാനാണ് ചില സംസ്ഥാനങ്ങൾ ക്ഷാമമുണ്ടെന്ന് പറയുന്നത് എന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ പറഞ്ഞത്.

Story Highlights: covid vaccine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here