‘കണക്കിലേറെ ഭാരവാഹികളുള്ളത് പാർട്ടിക്ക് ശാപം’; പുനഃസംഘടന ആവശ്യപ്പെട്ട് കെ. സുധാകരൻ

k sudhakaran

കോൺഗ്രസ് പുനഃസംഘടന ആവശ്യപ്പെട്ട് കെ. സുധാകരൻ എം.പി. കാര്യക്ഷമമായ പാർട്ടി പുനഃസംഘടന അനിവാര്യമെന്ന് കെ. സുധാകരൻ പറഞ്ഞു. കണക്കിലേറെ ഭാരവാഹികളുള്ളത് പാർട്ടിക്ക് ശാപമാണ്. കഴിവും പ്രാപ്തിയുമുള്ള പുതുമുഖങ്ങൾ നേതൃരംഗത്ത് വരണമെന്നും കെ. സുധാകരൻ പറഞ്ഞു.

1991 ന് ശേഷം കോൺഗ്രസിൽ ജനാധിപത്യമില്ലെന്ന ആരോപണവും കെ. സുധാകരൻ ഉന്നയിച്ചു. കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പാർട്ടിയെ നയിക്കുന്നത് സാഹസപ്പെട്ടാണെന്നും സുധാകരൻ പറഞ്ഞു.

വട്ടിയൂർക്കാവിലെ പോസ്റ്റർ വിവാദത്തിലും കെ. സുധാകരൻ പ്രതികരിച്ചു. വട്ടിയൂർക്കാവിൽ സംഘടനാ രംഗത്ത് വലിയ ദൗർബല്യം ഉണ്ടായെന്ന് കെ. സുധാകരൻ പറഞ്ഞു. വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥി നിർണയത്തിൽ പ്രാദേശിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. വട്ടിയൂർക്കാവ് പോസ്റ്റർ വിവാദം പാർട്ടി ഗൗരവമായി കാണുകയാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. വട്ടിയൂർക്കാവിൽ താരപദവിയുള്ള നേതാക്കൾ പ്രചാരണരംഗത്ത് ഇല്ലായിരുന്നുവെന്നും കെ. സുധാകരൻ കുറ്റപ്പെടുത്തി.

Story Highlights: K sudhakaran, congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top