കൊച്ചിയിലെ ആഡംബര ഹോട്ടലുകളില്‍ റെയ്ഡ്: നാല് പേര്‍ അറസ്റ്റില്‍

bengaluru drugs dealer anoop cinema connections to be probed

കൊച്ചിയില്‍ ആഡംബര ഹോട്ടലുകളില്‍ നടത്തിയ റെയ്ഡില്‍ നാല് പേര്‍ അറസ്റ്റില്‍. രണ്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ആലുവ സ്വദേശിയും ബെംഗളുരുവില്‍ സ്ഥിരതാമസക്കാരനുമായ ഡിസ്‌കോ ജോക്കി അന്‍സാര്‍, നിസ്വിന്‍, ജോമി ജോസ്, ഡെന്നീസ് റാഫേല്‍ എന്നിവരുടെ അറസ്റ്റ് എക്‌സൈസ് രേഖപ്പെടുത്തി.

ഏജന്‍സികള്‍ മുന്‍കൂറായി തയാറാക്കിയ പദ്ധതി പ്രകാരം നഗരത്തിലെ നാല് ഹോട്ടലുകളില്‍ കൂടി പരിശോധന നടന്നിരുന്നു.

Read Also : റെയ്ഡ് ചെയ്യാന്‍ ആദായ നികുതി വകുപ്പിനെ വെല്ലുവിളിച്ച് ഉദയനിധി സ്റ്റാലിന്‍

ചക്കരപ്പറമ്പിലെ ഹോട്ടലില്‍ നിന്നും മാരകമായ ലഹരിവസ്തുക്കള്‍ പിടികൂടി. എംഡിഎംഎ, തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റ് കെമിക്കലുകള്‍, കഞ്ചാവ് എന്നിവയാണ് പിടികൂടിയത്. പുലര്‍ച്ചെ രണ്ട് മണിയോടെ പരിശോധന അവസാനിപ്പിച്ചു.

Story Highlights: kochi, raid, drugs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top