Advertisement

മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ട് തേടി; ജെയ്ക്ക് സി തോമസിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

April 11, 2021
1 minute Read
jake c thomas

കോട്ടയം പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിനും മണര്‍കാട് പള്ളിയിലെ വൈദികനുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് ജെയ്ക്കിനായി വോട്ട് തേടിയെന്ന് കാട്ടി മന്നം യുവജന വേദിയാണ് പരാതി നല്‍കിയത്.

പോളിംഗ് ദിവസത്തിന് തൊട്ടു മുന്‍പ് യാക്കോബായ സഭയിലെ മെത്രാപ്പൊലീത്തമാരുടെ ചിത്രങ്ങളോടൊപ്പം ജയ്ക്കിന്റെ ചിത്രങ്ങള്‍ വച്ചുകൊണ്ടുള്ള പോസ്റ്ററുകളും ജയ്ക്കിന് വോട്ട് തേടിയുള്ള വൈദികന്റെ ശബ്ദ സന്ദേശവും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായിരുന്നു. ഇത് തെരെഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കാട്ടിയാണ് മന്നം യുവജന വേദി കമ്മീഷന് പരാതി നല്‍കിയത്.

Read Also : ഇന്ത്യയിലെ ഏറ്റവും വലിയ ഡിജെയ്ക്ക് വേദിയായി രാമോജി റാവു ഫിലിം സിറ്റി

ഉമ്മന്‍ ചാണ്ടിയുടെ പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി എത്തിയപ്പോള്‍ മണര്‍കാട് പള്ളി മൈതാനം പരിപാടിക്കായി വിട്ടുനല്‍കാതിരുന്നത് വിവാദമായിരുന്നു. യുഡിഎഫിനെതിരായി ഇത്തവണ യാക്കോബായ സഭ വിശ്വാസികള്‍ നിലപാടെടുത്തു എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതിനിടെയാണ് പ്രചാരണത്തിനായി മതത്തെ ഉപയോഗിച്ചുവെന്ന പരാതി.

Story Highlights: jake c thomas, assembly elections 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top