ഒറ്റപ്പാലത്ത് തിരിച്ചറിയൽ കാർഡുകൾ ഉപേക്ഷിച്ച നിലയിൽ

ഒറ്റപ്പാലത്ത് തിരിച്ചറിയൽ കാർഡുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സബ് രജിസ്ട്രാർ ഓഫിസിന് സമീപമാണ് തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയത്. കടമ്പഴിപ്പുറം പഞ്ചായത്തിലെ അഴിയന്നൂർ പ്രദേശവാസികളായ പത്ത് പേരുടേതാണ് തിരിച്ചറിയൽ കാർഡുകൾ.

കാർഡുകൾ ഉപേക്ഷിക്കപ്പെട്ട രീതിയിൽ കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കാർഡിലെ വിലാസങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതായി ഒറ്റപ്പാലം സബ് കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. പുതിയ കാർഡുകൾ നൽകിയ മുറയ്ക്ക് തിരികെ വാങ്ങിയ പഴയ രേഖകളാണ് ഇവയെന്നാണ് പ്രാഥമിക നിഗമനം.

Story Highlights: Voters identity card

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top