മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം രൂക്ഷം; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 60000ല്‍ അധികം പേര്‍ക്ക്

മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന കേസിലെ വര്‍ധനവ് തുടരുന്നതിനിടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ടാസ്‌ക് ഫോഴ്‌സുമായി ചര്‍ച്ച നടത്തി. കിടക്കകളുടെ ലഭ്യത, റെംഡെസിവിറിന്റെ ഉപയോഗം, ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടങ്ങിയവ യോഗം ചര്‍ച്ച ചെയ്തു.
സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാധ്യത മുന്നില്‍ കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 14 ദിവസത്തെ ലോക്ക് ഡൗണിന് ടാസ്‌ക് ഫോഴ്‌സ് നിര്‍ദേശം നല്‍കിയെങ്കിലും എട്ട് ദിവസത്തെ ലോക്ക് ഡൗണിനാണ് സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചത്. ആരോഗ്യ വിദഗ്ധരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഏപ്രില്‍ 14ന് ഉചിതമായ തീരുമാനം സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു.
Read Also : മഹാരാഷ്ട്രയിൽ വാക്‌സിനേഷൻ സെന്റർ അടച്ചെന്ന ബോർഡ്; അതൃപ്തി അറിയിച്ച് കേന്ദ്രസർക്കാർ
പ്രതിദിന കേസില്‍ റെക്കോര്‍ഡ് വര്‍ധനവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഉണ്ടായത്. 63,294 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 349 പേര്‍ മരിച്ചു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 34 ലക്ഷം കടന്നു.
കര്‍ണാടക കൂടാതെ ഡല്‍ഹി, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പ്രതിദിന കണക്ക് പതിനായിരത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്തെ പ്രതിദിന കേസുകള്‍ ഒന്നര ലക്ഷത്തിന് മുകളില്‍ കടന്നേക്കും. ചത്തീസ്ഗഢില്‍ രോഗവ്യാപനമുള്ള പ്രദേശങ്ങളെ കണ്ടെയന്‍മെന്റ് സോണാക്കി നിയന്ത്രണം കടുപ്പിച്ചു. വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച മുംബൈയിലെ 62 സ്വകാര്യ ആശുപത്രികളില്‍ ഇന്ന് മുതല്‍ വാക്‌സിനേഷന്‍ നടപടികള്‍ വീണ്ടും ആരംഭിക്കും.
Story Highlights: covid 19, coronavirus, maharashtra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here