സുപ്രിംകോടതിയില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് കൊവിഡ്; പ്രതിസന്ധി

Supreme Court stayed the order banning media

സുപ്രിംകോടതിയില്‍ കൊവിഡ് സാഹചര്യം സങ്കീര്‍ണം. 50 ശതമാനത്തില്‍ അധികം ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കോടതി മുറികള്‍ അണുവിമുക്തമാക്കാന്‍ നടപടി തുടങ്ങി. ഇന്ന് ഒരു മണിക്കൂര്‍ വൈകിയാകും കോടതി നടപടികള്‍ ആരംഭിക്കുക. സുപ്രികോടതിയിലെ മുറികളും ചേമ്പറുകളും അടക്കം അണുവിമുക്തം ആക്കിയ ശേഷമായിരിക്കും വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുക.

90 ജീവനക്കാരിൽ കൊവിഡ് പരിശോധന നടത്തിയപ്പോൾ 44 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗലക്ഷണമുള്ള ജീവനക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഇതേതുടർന്ന് ജഡ്ജിമാർ ആരും ഇന്ന് സുപ്രിംകോടതിയിലെത്തിയില്ല. വീടുകളിൽ ഇരുന്ന് വീഡിയോ കോൺഫറൻസിംഗ് മുഖേനയായിരുന്നു സിറ്റിംഗ്.

ഒൻപത് മാസത്തിന് ശേഷമാണ് ജഡ്ജിമാർ സുപ്രിംകോടതിയിലേക്ക് വരാത്ത സാഹചര്യമുണ്ടാകുന്നത്. സുപ്രിംകോടതി കെട്ടിടവും കോടതി മുറികളും അണുവിമുക്തമാക്കി. ഇന്ന് ഒരു മണിക്കൂർ വൈകിയാണ് സിറ്റിംഗുകൾ ആരംഭിച്ചത്.

അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സുപ്രിംകോടതി വൃത്തങ്ങൾ വ്യക്തമാക്കി. കൊവിഡ് സാഹചര്യം കാരണം കോടതി നടപടികൾ തടസപ്പെടില്ല. 1600 വീഡിയോ കോൺഫറൻസിംഗ് ലിങ്കുകൾ അടക്കം ആവശ്യമുള്ള സാങ്കേതിക സൗകര്യങ്ങൾ നിലവിലുണ്ടെന്നും ചൂണ്ടിക്കാട്ടി.

Story Highlights: covid 19, supreme court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top