മന്‍സൂര്‍ വധക്കേസ് പ്രതിയുടെ മരണം കൊലപാതകം തന്നെ: ആരോപണവുമായി കെ സുധാകരന്‍

wont contest in dharmadam says k sudhakaran

മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണം കൊലപാതകം തന്നെയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. രണ്ടാം പ്രതി രതീഷ് ഒരു നേതാവിനെ ഭയപ്പെടുത്തിയിരുന്നു. മരണം സംഭവിച്ചത് മര്‍ദനത്തിനിടെയെന്നും സുധാകരന്‍ പറഞ്ഞു. മന്‍സൂര്‍ വധത്തില്‍ ഗൂഢാലോചന ഉണ്ടെന്നതില്‍ സംശയമില്ല. കൊലപാതകത്തിന് പിന്നില്‍ പനോളി വത്സനെന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സുധാകരന്‍.

‘പ്രതികള്‍ ഒരുമിച്ചാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. അതിനിടെ രതീഷ് ഒരു നേതാവിനെ കുറിച്ച് പ്രകോപനപരമായ പരാമര്‍ശം നടത്തി. പ്രകോപിതരായ കൂട്ടത്തിലുണ്ടായിരുന്നവര്‍ രതീഷിനെ മര്‍ദിച്ചു. ഇതേതുടര്‍ന്ന് രതീഷ് ബോധരഹിതനായി. ഇതോടെ ഇയാളെ കൂടെയുണ്ടായിരുന്നവര്‍ കെട്ടിത്തൂക്കി’ എന്ന് കെ സുധാകരന്‍.

Read Also : തലശേരിയില്‍ യുഡിഎഫ് ആരുടെയും വോട്ടും സ്വീകരിക്കുമെന്ന് കെ സുധാകരന്‍

അതേസമയം രതീഷിന്റെ മരണത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. മന്‍സൂറിന്റെ മരണത്തില്‍ യൂത്ത് ലീഗ് കണ്ണൂരില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണമെന്നാണ് ആവശ്യം. ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതികരണം. അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള നടപടികള്‍ അന്വേഷണ സംഘം ഉടന്‍ തുടങ്ങും.

Story Highlights: mansoor murder case, k sudhakaran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top