Advertisement

സഞ്ജുവിന്റെ രാജസ്ഥാൻ ഇന്നിറങ്ങും; എതിരാളികൾ പഞ്ചാബ്

April 12, 2021
1 minute Read
rajasthan royals punjab kings

ഐപിഎൽ 14ആം സീസണിൽ രാജസ്ഥാൻ റോയൽസിന് ഇന്ന് ആദ്യ മത്സരം. പേരും ലോഗോയും മാറ്റി ഇറങ്ങുന്ന പഞ്ചാബ് കിംഗ്സ് ആണ് രാജസ്ഥാൻ്റെ എതിരാളികൾ. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ഇരു ടീമുകളും ജയത്തോടെ ഐപിഎൽ സീസൺ ആരംഭിക്കാനാണ് ശ്രമിക്കുന്നത്.

മലയാളി താരം സഞ്ജു സാംസൺ ആണ് രാജസ്ഥാൻ റോയൽസിനെ നയിക്കുന്നത്. 16.25 കോടി രൂപ മുടക്കി ടീമിലെത്തിച്ച മോറിസ് ആർച്ചറിൻ്റെ അഭാവത്തിൽ ടീമിലെ പ്രധാന പേസറാവും. മോറിസിനൊപ്പം ജോസ് ബട്‌ലർ, ബെൻ സ്റ്റോക്സ്, മുസ്തഫിസുർ റഹ്മാൻ എന്നിവരാലും ഫൈനൽ ഇലവനിൽ കളിക്കുക. മുസ്തഫിസുറിനു പകരം ആന്ദ്രൂ തൈക്കും സാധ്യതയുണ്ട്. ഡേവിഡ് മില്ലറിന് ഇടം ലഭിച്ചേക്കില്ല. ഓപ്പണിംഗിൽ യശസ്വി, ബട്ലർ എന്നിവരെയാവും ടീം പരീക്ഷിക്കുക. മനൻ വോഹ്‌റയെ യശസ്വിക്ക് പകരം പരീക്ഷിച്ചേക്കാം. സഞ്ജു, സ്റ്റോക്സ്, റിയൻ, ദുബെ, തെവാട്ടിയ, മോറിസ് എന്നിങ്ങനെയാവും പിന്നീടുള്ള ബാറ്റിംഗ് ഓർഡർ. മുസ്തഫിസുർ, സ്റ്റോക്സ്, മോറിസ് എന്നിവർക്കൊപ്പം കാർത്തിക് ത്യാഗിയോ ചേതൻ സക്കരിയയോ പേസ് ഓപ്ഷനായി ഉണ്ടാവും. സക്കരിയക്കാണ് സാധ്യത. രാജസ്ഥാനെ പരിഗണിച്ച് ജയദേവ് ഉനദ്കട്ടും കളിച്ചേക്കാം. ശ്രേയാസ് ഗോപാൽ ആവും സ്പിൻ ഓപ്ഷൻ.

കിംഗ്സ് ഇലവൻ പഞ്ചാബ് എന്ന പേരുമാറ്റി പഞ്ചാബ് കിംഗ്സ് എന്ന പേരിലാണ് ഇത്തവണ ലോകേഷ് രാഹുലിൻ്റെയും സംഘത്തിൻ്റെയും പടയൊരുക്കം. രാഹുലും അഗർവാളും തന്നെ ഓപ്പ്പൺ ചെയ്യുമ്പോൾ ഗെയിൽ മൂന്നാമതെത്തും. ഡേവിഡ് മലാനുള്ള സാധ്യത വിരളമാണ്. ഗെയിലിനൊപ്പം നിക്കോളാസ് പൂരാൻ, ക്രിസ് ജോർഡൻ, ഝൈ റിച്ചാർഡ്സൺ എന്നിവരാവും പേസ് ഓപ്ഷനുകൾ. റിച്ചാർഡ്സണു പകരം റൈലി മെരെഡിത്തോ മോയിസസ് ഹെൻറിക്കസോ എത്താനും ഇടയുണ്ട്. ഷമിയാവും പേസ് നിരയിലെ അടുത്ത ഓപ്ഷൻ. നാലാം നമ്പരിൽ പൂരാൻ ഇറങ്ങുമ്പോൾ അഞ്ചാം നമ്പരിൽ ഹൂഡയോ പ്രഭ്സിമ്രാൻ സിംഗോ കളിക്കും. ആറാം നമ്പരിൽ ഷാരൂഖ് ഖാൻ ഉറപ്പിച്ചുകഴിഞ്ഞു. ബൗളിംഗ് ഓൾറൗണ്ടറായി ഉത്കർഷ് സിംഗിനെ പരിഗണിക്കാനാണ് സാധ്യത. ജലജ് സക്സേനയ്ക്കും നേരിയ സാധ്യതയുണ്ട്.

Story Highlights: rajasthan royals vs punjab kings preview

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top